ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു.
Trophy is red,
Moon is blue,
12th Man Army, we love you! ❤️🔥#BlueMoon #PlayBold #IPL2026 pic.twitter.com/xj4xxMNGBL— Royal Challengers Bengaluru (@RCBTweets) May 31, 2026
ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം കിരീടം നിലനിര്‍ത്തുന്ന മൂന്നാം ടീമായി മാറിയിരിക്കുകയാണ് രജത് പാടിദാറിന്റെ ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്.
മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി അഞ്ചാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് ഉയര്‍ന്ന സ്കോര്‍ നേടിയത്. താരം 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ നിഷാന്ത് സിന്ധു ടീമിന്റെ രണ്ടാം ടോപ് സ്കോററുമായി.
ആര്.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി. ഒരു വിക്കറ്റാണ് സ്വന്തമാക്കിയതെങ്കിലും മിന്നും റെക്കോഡ് സ്വന്തമാക്കാന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
Celebration rukenge nahi ft. Krunal Pandya. 🕺🤭😂 pic.twitter.com/s6RgvHdxaR
— Royal Challengers Bengaluru (@RCBTweets) May 31, 2026
ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാകാനാണ് ക്രുണാലിന് സാധിച്ചത്. കെയ്റോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, എം.എസ്. ധോണി എന്നിവര്‍ക്കൊപ്പമാണ് താരം ഇടം നേടിയത്.
ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടം നേടിയ താരങ്ങള്‍
രോഹിത് ശര്‍മ – 6
അമ്പാട്ടി റായിഡു – 6
കെയ്റോണ്‍ പൊള്ളാര്‍ഡ് – 5
ഹര്‍ദിക് പാണ്ഡ്യ – 5
എം.എസ്. ധോണി – 5
ക്രുണാല്‍ പാണ്ഡ്യ – 5
Suffering from success. 😮💨⭐️⭐️ pic.twitter.com/7Kj2z0w9tJ
— Royal Challengers Bengaluru (@RCBTweets) May 31, 2026
ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാടാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ ടെയ്സ് മാസ്റ്റര്‍ മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു. ഇംപാക്ടായി ഇറങ്ങിയ വെങ്കിടേശ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സും നേടിയിരുന്നു.
ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ, അര്‍ഷാദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Krunal Pandya In Great Record Achievement In IPL History
