ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ മഹേഷ് ബാബു ഇത്ര വലിയ സൂപ്പര്‍ സ്റ്റാറാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് നടി കൃതി സനോണ്‍. മുമ്പ് ഹിന്ദി സിനിമകള്‍ മാത്രമായിരുന്നു താന്‍ കാണാറുണ്ടായിരുന്നതെന്നും തെലുങ്ക് സിനിമകളെ പറ്റി തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും കൃതി പറഞ്ഞു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
2014 ല്‍ പുറത്തിറങ്ങിയ നെനൊക്കടെയിന്‍ എന്ന ചിത്രത്തിലാണ് കൃതിയും മഹേഷും ഒന്നിച്ചഭിനയിച്ചത്. കൃതി സനോണിന്റെ ആദ്യ ചിത്രം കൂടിയാണിത്.
കൃതി സനോണ്‍. Photo: screen grab/ galatta plus/ youtube.com
‘തെലുങ്ക് സിനിമകളെ പറ്റി എനിക്കപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. മഹേഷ് ബാബു ഇത്ര വലിയ സൂപ്പര്‍ സ്റ്റാറാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തിനെ കണ്ടുമുട്ടിയത് വളരെ ചില്ലായിട്ടാണ്. തീര്‍ച്ചയായും എന്നെക്കാള്‍ സീനിയര്‍ ആയ ഒരു അഭിനേതാവ് എന്ന നിലയിലാണ്, ഞാന്‍ മഹേഷ് ബാബുവിനെ കണ്ടത്.
എന്നാല്‍ തെലുങ്കിലെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു. അതിന്റെ ഒരു ക്രേസ് എത്രത്തോളമായിരുന്നുവെന്ന് അറിയില്ലായിരുന്നു,’ കൃതി പറയുന്നു.
നെനോക്കാഡിന്‍ എന്ന സിനിമയില് തനിക്ക് വളരെ കൈന്‍ഡായ ഒരു ടീമിനെയാണ് കിട്ടിയതെന്നും സുകുമാര്‍ വളരെ നല്ലൊരു (സംവിധായകന്‍) വ്യക്തിയാണെന്നും നടി പറഞ്ഞു. അദ്ദേഹം വളരെ സത്യസന്ധനായിട്ടുള്ള വ്യക്തിയാണെന്നും ഫേക്കായിട്ട് പെരുമാറാന്‍ അറിയാത്ത വ്യക്തിയാണെന്നും കൃതി കൂട്ടിച്ചേര്‍ത്തു.
ധനുഷ് നായകനായ ഹിന്ദി ചിത്രം തേരെ ഇഷ്‌ക് മെയിന്‍ ആണ് കൃതിയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ആനന്ദ്.എല്‍.റായി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം നൂറു കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് തേരെ ഇഷ്‌ക് മെയിന്‍.
Content Highlight: Kriti Sanon says she didn’t know Mahesh Babu was such a big superstar