2014 ല്‍ പുറത്തിറങ്ങിയ നെനൊക്കടെയിന്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് കൃതി സനോണ്‍. പിന്നീട് നിരവധി ഹിന്ദി സിനിമകളില്‍ ഭാഗമായ കൃതി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ ഒരു താരമായി വളര്‍ന്നു.
2014 ല്‍ പുറത്തിറങ്ങിയ നെനൊക്കടെയിന്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് കൃതി സനോണ്‍. പിന്നീട് നിരവധി ഹിന്ദി സിനിമകളില്‍ ഭാഗമായ കൃതി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ ഒരു താരമായി വളര്‍ന്നു.
2021ല്‍ പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കൃതി സ്വന്തമാക്കി. ധനുഷ് നായകനായ ഹിന്ദി ചിത്രം തേരെ ഇഷ്‌ക് മെയിന്‍ ആണ് കൃതിയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ധനുഷിനെ കുറിച്ച് സംസാരിക്കുകയാണ് കൃതി.

കൃതി സനോണ്‍. Photo: screen grab/ galatta plus/ youtube.com
‘ഒരുപാട് അഭിനേതാക്കള്‍ക്ക് കഥാപാത്രത്തില്‍ നിന്ന് പെട്ടന്ന് സ്വിച്ച് ഓഫ് ആകാനും പെട്ടന്ന് തന്നെ ആ കഥപാത്രമായി മാറാനും കഴിയാറുണ്ട്. ധനുഷും അങ്ങനെയാണ്. ഞാനും ധനുഷും ഈ കാര്യത്തെ കുറിച്ച് പലപ്പോളും സംസാരിച്ചിട്ടുണ്ട്. കഥാപാത്രത്തില്‍ തന്നെ സ്റ്റക് ആയി മൂവ് ഓണ്‍ ചെയ്യാന്‍ ആദ്യം തനിക്കും പറ്റില്ലായിരുന്നുവെന്ന് ധനുഷ് പറഞ്ഞിട്ടുണ്ട്. അത് നമ്മളെ വ്യകതിപരമായി ബാധിക്കും. എനിക്കും സമാനമായ പ്രശ്‌നമുണ്ട്,’ കൃതി പറയുന്നു.
ധനുഷ് തന്നെക്കാളും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഇപ്പോള്‍ കഥാപാത്രത്തില്‍ നിന്ന് പെട്ടന്ന് സ്വിച്ച് ഓഫ് ആകാന്‍ കഴിയാറുണ്ടെന്നും കൃതി പറഞ്ഞു. ഇപ്പോള്‍ താനും ആ ഒരു ശീലത്തെ മാറ്റി കൊണ്ടിരിക്കുകയാണെന്നും അത് നിര്‍ത്താന്‍ വേണ്ടി താന്‍ തന്നെ ട്രെയ്ന്‍ ചെയ്യുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
ആനന്ദ്. എല്‍.റായി സംവിധാനം ചെയ്ത തേരേ ഇഷ്‌ക് മെയിന്‍ കഴിഞ്ഞ ദിവസം നൂറു കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് തേരെ ഇഷ്‌ക് മെയിന്‍. ഈ വര്‍ഷം നൂറു കോടി ക്ലബിലെത്തുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. എ.ആര്‍ റ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Kriti Sanon says Dhanush can switch off from a character quickly, but she is not like that