സത്യം തുറന്നുപറഞ്ഞിട്ട് മരിക്കാതെ വീട്ടിൽ തിരിച്ചെത്തിയ ഒരു പുള്ളി എന്റെ നാട്ടിലുണ്ട്, അതാണ് ഞാൻ സിനിമയാക്കിയത്: കൃഷ്‌ണദാസ്‌ മുരളി
Malayalam Cinema
സത്യം തുറന്നുപറഞ്ഞിട്ട് മരിക്കാതെ വീട്ടിൽ തിരിച്ചെത്തിയ ഒരു പുള്ളി എന്റെ നാട്ടിലുണ്ട്, അതാണ് ഞാൻ സിനിമയാക്കിയത്: കൃഷ്‌ണദാസ്‌ മുരളി
കെ.എസ് ഷാബിന
Saturday, 13th June 2026, 10:10 am

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായി എത്തിയ പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമായിടുന്നു ‘ഭരതനാട്യം 2 മോഹിനിയാട്ടം’. ബിഗ്‌സ്‌ക്രീനിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമായിരുന്നു ഒ.ടി.ടിയിൽ എത്തിയപ്പോൾ ചിത്രം നേടിയത്.

കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ സിനിമയെ വിശേഷിപ്പിച്ചത്. സംവിധായകൻ മനപൂർവം ഉൾപെടുത്തിയതിനേക്കാൾ കൂടുതൽ റഫറൻസുകൾ പ്രേക്ഷകർ കണ്ടെത്തി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ഭരതനാട്യം.Photo:Screengrab/Youtube

ചിത്രത്തിൽ നിരവധി റഫറൻസുകൾ ഉണ്ടെങ്കിലും സൈജു കുറുപ്പിന്റെ കഥാപാത്രത്തെ പ്രധാനമായും ലാലേട്ടന്റെ ‘ബാലേട്ടൻ’ എന്ന സിനിമയുടെ റഫറൻസ് ആയിട്ടാണ് പ്രേക്ഷകർ വിലയിരുത്തിയത്. ഇപ്പോൾ ഭരതനാട്യത്തിലെ റഫറൻസുകളെ കുറിച്ച് തുറന്നുപറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ദി റൂം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരതനാട്യം’ എന്ന സിനിമ ഉണ്ടായതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും യഥാർത്ഥത്തിൽ തന്റെ സ്വന്തം നാട്ടിൽ നടന്ന ഒരു സംഭവമാണെന്നും തുറന്നു പറയുകയാണ് കൃഷ്ണദാസ്. സത്യമെല്ലാം തുറന്നു പറഞ്ഞിട്ടും, മരിക്കാതെ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ ഒരാൾ നാട്ടിലുണ്ടെന്നും ആ ഒരു സംഭവമാണ് ‘ഭരതനാട്യം’ എന്ന സിനിമ ആയിമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരതനാട്യം.Photo:Screengrab/Youtube

‘ഭരതനാട്യം’ എന്ന സിനിമ ഉണ്ടായതിനു പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്. യഥാർത്ഥത്തിൽ എന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണത്. സത്യമെല്ലാം തുറന്നു പറഞ്ഞിട്ടും, മരിക്കാതെ ഒരാൾ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ ഒരു സംഭവം എന്റെ നാട്ടിലുണ്ടായിട്ടുണ്ട്; അതിൽ നിന്നാണ് ഞാൻ ഈ സിനിമ ചെയ്തത്’. കൃഷ്‌ണദാസ്‌ മുരളി പറയുന്നു.

ചിത്രത്തിൽ അച്ഛൻ മകനോട് സത്യങ്ങൾ തുറന്നു പറയുന്ന ഒരു രംഗമുള്ളതുകൊണ്ട്, പ്രേക്ഷകർക്ക് ഇത് ‘ബാലേട്ടൻ’ സിനിമയുടെ റഫറൻസായി തോന്നും എന്ന് തനിക്കറിയാമായിരുന്നു. കൂടാതെ, ഒരു ‘മൂകാംബിക സിനിമാറ്റിക് യൂണിവേഴ്സ്’ പശ്ചാത്തലത്തിൽ ഉള്ളതുകൊണ്ട് ആളുകൾക്ക് ഇത് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കുമെന്നുറപ്പായിരുന്നു എന്നും, അതുകൊണ്ടാണ് സിനിമയിൽ ‘ബാലേട്ടൻ കളിക്കാൻ നിൽക്കല്ലേ’ എന്ന ഡയലോഗ് താൻ മനപൂർവം ഉൾപ്പെടുത്തിയത് എന്നും കൃഷ്‌ണദാസ്‌ കൂട്ടിച്ചേർത്തു.

Content Highlight: Krishnadas murali talks about Bharathanatyam movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.