എഡിറ്റര്‍
എഡിറ്റര്‍
‘റോമിയോ വിരുദ്ധ സേനയെ കൃഷ്ണ വിരുദ്ധസേനയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോ?’; പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് വിവാദത്തില്‍
എഡിറ്റര്‍
Monday 3rd April 2017 8:43am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റോമിയോ വിരുദ്ധ സേനയെ പരിഹസിക്കാന്‍ ഹിന്ദു ദൈവമായ കൃഷ്ണനെ ഉപമിച്ച ട്വിറ്റര്‍ സന്ദേശമെഴുതിയതിനെ തുടര്‍ന്ന് പ്രശാന്ത് ഭൂഷണ്‍ വിവാദക്കുരുക്കില്‍. വിവാദപ്രസ്താവനയെ തുടര്‍ന്നു പ്രശാന്ത് ഭൂഷനെതിരെ പൊലീസ് കേസെടുത്തു.


Also Read: മിയാമിയിലും ഫെഡറര്‍; ക്ലാസിക് പോരാട്ടത്തില്‍ വീണ്ടും നദാലിനെ മറികടന്ന് ഫെഡറര്‍


‘റോമിയോ പ്രേമിച്ചത് ഒരേയൊരു സ്ത്രീയെയാണ്. അതേസമയം, കൃഷ്ണന്‍ വിഖ്യാതനായ കാമുകനും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് റോമിയോ വിരുദ്ധ സേനയെ കൃഷ്ണ വിരുദ്ധസേനയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോ?’ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. എന്നാല്‍ ഈ സന്ദേശം അതിവേഗം തന്നെ വിവാദമാവുകയായിരുന്നു.

കൃഷ്ണ ഭക്തരെ വേദനിപ്പിക്കുന്നതാണ് പ്രശാന്തിന്റെ പ്രസ്താവനയെന്നു കാട്ടി ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളാണു പൊലീസിനെ സമീപിച്ചത്.

അതേസമയം, തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു.

Advertisement