ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായി കൃഷ്ണകുമാറിന്റെ മകള്‍ അഹാന
Movie Day
ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായി കൃഷ്ണകുമാറിന്റെ മകള്‍ അഹാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2014, 1:17 pm

[] താരങ്ങളുടെ മക്കള്‍ സിനിമാപ്രവേശനം നടത്തുന്നത് മലയാളം എന്നല്ല എല്ലാ സിനിമാ ഇന്‍ഡസ്ട്രിയിലും സര്‍വ്വസാധാരണമാണ്. മലയാള സിനിമയിലേക്കിതാ തങ്ങളുടെ അച്ഛന്‍മാരുടെ പാത സ്വീകരിച്ച് രണ്ട് മക്കള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നു.

ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ ഇളയ സഹോദരനുമായ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയുമാണ് ഒരുമിച്ച് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. അന്നയും റസൂലും എന്ന ഹിറ്റ് പ്രണയ കഥക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.

ഇപ്പോള്‍ ചെന്നൈയില്‍ ഡിഗ്രി ചെയ്യുകയാണ് അഹാന.  അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി രാജീവ് അഹാനയെ സമീപിച്ചിരുന്നുവെന്നും അപ്പോള്‍ അഹാന പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദരീകരിക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

ഇത്തവണ രാജീവിന്റെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ ദാസ് സംസാരിച്ചതിന് ശേഷമാണ് മകള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു. രാജീവിനെപ്പോലൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് അഹാനക്ക് ലഭിക്കുന്ന മികച്ച അവസരമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.