തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയില്‍ 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് കെ.പി.സി.സിയ്ക്കുള്ളത്. പാലോട് രവിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാക്കളില്‍ ഒരാള്‍.
തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയില്‍ 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് കെ.പി.സി.സിയ്ക്കുള്ളത്. പാലോട് രവിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാക്കളില്‍ ഒരാള്‍.
ഹൈബി ഈഡന്‍, വി.ടി. ബല്‍റാം ടി. ശരത്ചന്ദ്ര പ്രസാദ്, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയ് കെ പൗലോസ്, ജൈസണ്‍ ജോസഫ് എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.
കെ.പി.സി.സി സെക്രട്ടറിമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ മുന്‍ ബി.ജെ.പി നേതാവും പിന്നീട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ ഇടം പിടിച്ചിട്ടുണ്ട്. വി.എ. നാരായണനാണ് ട്രഷറര്‍. ഈ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പുതുക്കിയ രാഷ്ടീയകാര്യ സമിതിയില്‍ ആര്‍ പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും പന്തളം സുധാകരന്‍, എ.കെ. മണി, സി.പി. മുഹമ്മദ് എന്നീ നേതാക്കളുമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം, പ്രാദേശിക പ്രാതിനിധ്യം തുടങ്ങി എല്ലാ ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സണ്ണി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചിട്ടും പുനഃസംഘടന നടക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: KPCC reorganization; 58 general secretaries and 13 vice presidents in the new list