ഞങ്ങള്‍ കഴിക്കുന്നത് ഞങ്ങള്‍ ചോദിച്ചു, നിങ്ങള്‍ കഴിക്കുന്നത് നിങ്ങളും; ബിരിയാണിക്ക് പകരം കഞ്ചാവ് കൊടുക്കുമോയെന്ന പരാമര്‍ശത്തില്‍ കെ.പി ശശികലക്ക് വിമര്‍ശനം
Kerala News
ഞങ്ങള്‍ കഴിക്കുന്നത് ഞങ്ങള്‍ ചോദിച്ചു, നിങ്ങള്‍ കഴിക്കുന്നത് നിങ്ങളും; ബിരിയാണിക്ക് പകരം കഞ്ചാവ് കൊടുക്കുമോയെന്ന പരാമര്‍ശത്തില്‍ കെ.പി ശശികലക്ക് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 7:41 am

കോഴിക്കോട്: അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റി ബിരിയാണി വേണമെന്ന കുരുന്ന് ശങ്കുവിന്റെ ആവശ്യത്തിന് പിന്നാലെ അത് അംഗീകരിച്ച വനിതാ ശിശു വകുപ്പിന്റെ ഉത്തരവിനെ പരിഹസിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്ക് വിമര്‍ശനം. നിങ്ങള്‍ കഞ്ചാവ് കഴിക്കുന്ന ആളായതിനാലാണോ ഈ പരിഹാസമെന്നടക്കമാണ് വിമര്‍ശനം.

ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണമായിരിക്കും കഞ്ചാവെന്നും അതിനാലായിരിക്കാം നിങ്ങള്‍ കഞ്ചാവ് ആവശ്യപ്പെട്ടതെന്നുമാണ് കമന്റ് ബോക്‌സിലെ വിമര്‍ശനം.

‘ബിര്‍ണാണി’യുടെ കാര്യം തീരുമാനമായെന്നും നാളെ ഏതെങ്കിലും ഹൈസ്‌കൂള്‍ വിരുതന്‍ ദിവസത്തിലിരി കഞ്ചാവ് അല്ലെങ്കില്‍ രാസന്‍ സ്‌കൂളില്‍ നിന്ന് തന്നാലെന്താന്ന് ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് ശശികല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് ശശികലക്കെതിരെ വിമര്‍ശനമുയരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ വിഷമായി ഇവരെ ജനം വിലയിരുത്തുന്ന കാലം വിദൂരമല്ലെന്നടക്കമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. മാംസം ഭക്ഷിക്കുന്നവരെ അഹിന്ദുക്കളെന്ന് പ്രഖ്യാപിക്കുമോയെന്നും പറ്റുമെങ്കില്‍ പെട്ടെന്ന് ചെയ്യൂവെന്നുമടക്കം പരിഹാസങ്ങളുമുണ്ട്. സോഷ്യല്‍ മീഡിയ വഴി പച്ചയ്ക്ക് വര്‍ഗീയ പറയുകയും ഇത്തരത്തില്‍ ഒരു വ്യക്തി എങ്ങനെ ടീച്ചറാവുമെന്നും അഭിപ്രായങ്ങളുണ്ട്.

അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന ശങ്കുവിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ മെനു പരിഷ്‌കരിക്കുമെന്ന് അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് കുട്ടികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് അങ്കണവാടിയിലെ മെനു പരിഷ്‌ക്കരിച്ചത്.

Content Highlight: KP Sasikala criticized for saying she would serve cannabis instead of biryani