കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍; ആളപായമില്ല
Kerala News
കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍; ആളപായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 10:11 pm

 

നാദാപുരം: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. പന്നിയേരി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുകയായിരുന്നു.

നാട്ടുകാരിടപ്പെട്ട് സമീപത്തെ വീടുകളിലുള്ളവരെയെല്ലാം മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. കഴിഞ്ഞ വര്‍ഷവും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടാവുകയും വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നേരത്തെ തന്നെ മഴ മുന്നറിയിപ്പുകളും തയ്യാറെടുപ്പുകളും പ്രദേശത്ത് ജില്ലാ അധികൃതര്‍ നടപ്പാക്കിയിരുന്നു. ക്യാമ്പുകളുള്‍പ്പെടെ ആരംഭിച്ചതായാണ് വിവരം.

Content Highlight: Kozhikode Vilangad landslide; no casualties