കോഴിക്കോട് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി.എം. നിയാസ് തോറ്റു
Kerala
കോഴിക്കോട് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി.എം. നിയാസ് തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 10:14 am

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പി.എം. നിയാസ് പരാജയപ്പെട്ടു. കോര്‍പ്പറേഷന്‍ വാര്‍ഡ് 12 പാറോപ്പടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫായിരുന്നു പി.എം നിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരുന്നു.

ആ സ്ഥാനത്തേക്ക് പകരക്കാരാനായി എത്തിയ പി.എം നിയാസ് എല്‍.ഡി.എഫിന്റെ അര നൂറ്റാണ്ടോളം നീണ്ട  ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Content Highlight: Kozhikode UDF mayoral candidate P.M. Niyas loses