ഇന്നലെ രാത്രി എട്ട് മണിയോടെ കുളിക്കാന്‍ പോയ ആര്‍ദ്ര ഒമ്പത് മണിയായിട്ടും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.
പിന്നാലെ യുവതിയെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
അടുത്തിടെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തിരുന്നു. ഷഹാന മുംതാസ് (19) ആണ് മരിച്ചത്.
നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. ഒറയൂര്‍ സ്വദേശിയായ അബ്ദുല്‍ വാഹിദാണ് പെണ്‍കുട്ടിയുടെ പങ്കാളി.
തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വഹീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഷഹാനയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതി അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിട്ടുള്ളത്.
Content Highlight: Kozhikode newlywed hanged to death