കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
Daily News
കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2016, 10:44 am

suicide

കോഴിക്കോട് : നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ശ്രീലക്ഷ്മി(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ നഴ്‌സിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു ശ്രീലക്ഷ്മി.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രണ്ട് ദിവസം മുന്‍പ് കുട്ടിയുടെ അമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.