കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2017, 12:05 pm
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പഠനത്തിന് ശേഷം ഉപേക്ഷിച്ചതാണ് മൃതദേഹങ്ങളൈങ്കിലും ഇത് ശാസ്ത്രീയമായി സംസ്‌കരിച്ചില്ലഎന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലയോടെയാണ് കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പഠന ശേഷം മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുകയാണ് സാധാരണ പതിവ്. എന്നാല്‍ ഇത്തവണ മൃതദേഹങ്ങള്‍ കത്തിക്കാതെ ഉപേക്ഷിക്കുയായിരുന്നു. ഇതിന് പിന്നാലെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന ആരോപണമുയര്‍ത്തി നാട്ടുകാര്‍ രംഗത്തെത്തുകയും തെ.്കു,
സ്ഥലം എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.
