കോഴിക്കോട് അബ്ദുല്‍ ഖാദറിന്റേയും ശാന്താ ദേവിയുടേയും പ്രണയ കഥ വെള്ളിത്തിരയിലേക്ക്
Movie Day
കോഴിക്കോട് അബ്ദുല്‍ ഖാദറിന്റേയും ശാന്താ ദേവിയുടേയും പ്രണയ കഥ വെള്ളിത്തിരയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th April 2013, 10:27 am

മലയാളികള്‍ നെഞ്ചിലേറ്റുന്ന നിരവധി ഗാനങ്ങളുടെ സൃഷ്ടാവ് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്.

“എങ്ങനെ നീ മറക്കും കുയിലേ” എന്ന് പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെയും ശാന്താദേവിയുടെയും പ്രണയകഥയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.[]

ലോഹിതദാസിന്റേയും രാജസേനന്റേയും സഹസംവിധായകനായി പ്രവര്‍ത്തിച്ച എം.ജി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്ടുകാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നദീം നൗഷാദാണ്. എം.ജെ രാധാകൃഷ്ണനാണ് ക്യാമാറാമാന്‍.

പാട്ടുകാരന്റെ കഥ പറയുന്ന ചിത്രമായതിനാല്‍ തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറാക്കുന്നത് സുരേഷ് പാറപ്രവും ഈണം നല്‍കുന്നത് രമേശ് നാരായണുമാണ്.

ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അബ്ദുല്‍ ഖാദറിന്റെ കഥ പറയുമ്പോള്‍ കൂടെ എം.എസ് ബാബുരാജ്, ശാന്താദേവി എന്നിവരുടെ ജീവിതവും ചിത്രം പറയുന്നു.

പാടാനോര്‍ത്തൊരു മധുരിത ഗാനം

ശാന്താ ദേവി: നാടകവും ജീവിതവും