കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
Kerala News
കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 11:21 am

കോഴിക്കോട്: കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവര്‍ പൊലീസ് പിടിയിലായത്.

85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

കാസര്‍കോഡ് സ്വദേശികളായ രണ്ട് യുവാക്കളാണ് ആദ്യം പിടിയിലായത്. പിന്നീട് മുംബൈ സ്വദേശിയായ ഒരു യുവതിയും പിടിയിലായി.

1688 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഓരോരുത്തരില്‍ നിന്നും പിടിച്ചെടുത്തത്. കാലില്‍ കെട്ടിവെച്ച സ്വര്‍ണ്ണ മിശ്രിതം ഉരുക്കി നോക്കിയപ്പോള്‍ രണ്ട് കിലോഗ്രാം 700 ഗ്രാ സ്വര്‍ണ്ണം ലഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോയില്‍ അധികം സ്വര്‍ണ്ണം പിടികൂടി. 620 ഗ്രാം സ്വര്‍ണ്ണമാണ് യുവതി കടത്താന്‍ ശ്രമിച്ചത്.