ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ്: എ.എ റഹീം
Kerala News
ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ്: എ.എ റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 11:00 am

കണ്ണൂര്‍: ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ് എന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം.

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൂത്തുപറമ്പ് വെറും ഒരോര്‍മ്മയല്ലെന്നും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേതെന്നും റഹീം പറഞ്ഞു.

” കൂത്തുപറമ്പ് വെറും ഒരോര്‍മ്മയല്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്.

വെടിയേറ്റ് പിടഞ്ഞുമരിച്ച അഞ്ചു പോരാളികള്‍ സഖാക്കള്‍, രാജീവന്‍,റോഷന്‍,ബാബു,മധു,ഷിബുലാല്‍. വെടിയേറ്റു വീണിട്ടും,ആവേശമായി ഇന്നും നമുക്കൊപ്പമുള്ള പ്രിയപ്പെട്ട സഖാവ് പുഷ്പന്‍…
ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ്. രക്തസാക്ഷികള്‍ക്ക് മരണമില്ല,” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി, നീതിയ്ക്കും തുല്യതയ്ക്കുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിന്റെ സ്മരണ തുടിക്കുന്ന ദിവസമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുതലാളിത്ത ദാസ്യം പേറുന്ന വലതുപക്ഷ ഭരണകൂടങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ സാധിക്കുന്നതല്ല തൊഴിലാളികളുടേയും കര്‍ഷകരുടേയും പോരാട്ടവീര്യമെന്ന് തെളിയിക്കപ്പെട്ട നാളുകളാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: koothuparamba rakthasakshi Dinam, A A Rahim Post