ആവേശത്തിന് പറഞ്ഞുപോയതാണ്...മാപ്പ്; സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച കൊല്ലം തുളസി മാപ്പു പറഞ്ഞു
kERALA NEWS
ആവേശത്തിന് പറഞ്ഞുപോയതാണ്...മാപ്പ്; സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച കൊല്ലം തുളസി മാപ്പു പറഞ്ഞു
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 8:21 pm

കോഴിക്കോട്: ശബരിമല വിധിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

ALSO READ: മീ ടൂ: നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരണം; ബോളിവുഡ് നടി സ്വര ഭാസ്‌കര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്.

WATCH THIS VIDEO: