കോഹ്‌ലി വീണ്ടും ഒന്നാം റാങ്കില്‍
ICC Ranking
കോഹ്‌ലി വീണ്ടും ഒന്നാം റാങ്കില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd August 2018, 3:04 pm

ട്രെന്റ് ബ്രിഡ്ജ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ പ്രകടനമാണ് ഇന്ത്യന്‍ നായകനെ വീണ്ടും ഒന്നാമതെത്തിച്ചത്.

നേരത്തെ ആദ്യ ടെസ്റ്റിലെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കോഹ്‌ലി റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനം താരത്തെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി.

ALSO READ: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം

മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സുമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

ഒന്നാം റാങ്കില്‍ കോഹ്‌ലിയ്ക്ക് 937 പോയന്റാണുള്ളത്. ഇന്ത്യന്‍ നായകന്റെ കരിയര്‍ ബെസ്റ്റാണിത്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യയും നേട്ടമുണ്ടാക്കി. മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റും 52 റണ്‍സും നേടിയ പാണ്ഡ്യ 17ാം റാങ്കിലാണ്.

WATCH THIS VIDEO: