ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം
Asian Games
ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd August 2018, 1:43 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌നയാണ് മെഡല്‍ നേടിയത്.

സെമിയില്‍ ചൈനയുടെ ലോക 34ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോടാണ് അങ്കിത തോറ്റത്. സ്‌കോര്‍ 4-6, 6-7. ടെന്നിസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു.

ALSO READ: ഫോര്‍ബ്സിന്റെ സമ്പന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി.വി. സിന്ധു ഏഴാമത്

ജപ്പാന്റെ യൂസുകി-ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

ഇന്നലെ ഷൂട്ടിംഗില്‍ രാഹി സര്‍ണോബാത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വര്‍ണമായി.

WATCH THIS VIDEO: