ഫോര്‍ബ്സിന്റെ സമ്പന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി.വി. സിന്ധു ഏഴാമത്
Sports
ഫോര്‍ബ്സിന്റെ സമ്പന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി.വി. സിന്ധു ഏഴാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd August 2018, 11:13 am

ഫോര്‍ബ്‌സിന്റെ പത്ത് സമ്പന്ന താരങ്ങളടങ്ങിയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും. 2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനമുളള വനിതാ കായികതാരങ്ങളിലാണ് പി.വി സിന്ധു ഇടം നേടിയത്.

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളെ കടത്തി വെട്ടിയാണ് പി.വി.സിന്ധുവിന്റെ ഈ നേട്ടം. സെറീന വില്യംസാണ് പട്ടികയില്‍ ഒന്നാമത്.

ALSO READ: 2011 ലോകകപ്പ് ടീമിലെ ഇന്ത്യന്‍ താരത്തിന് ബുക്കികളുമായി അടുത്ത ബന്ധം; ഗുരുതര വെളിപ്പെടുത്തലുമായി വാതുവെയ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍

ബാഡ്മിന്റണില്‍ നിന്നു മാത്രമായി കഴിഞ്ഞവര്‍ഷം സിന്ധു സ്വന്തമാക്കിയത് മൂന്നരക്കോടി രൂപയാണ്. ഏകദേശം 500,000 ഡോളര്‍. സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും എട്ട് ദശലക്ഷം ഡോളറും സിന്ധു നേടിയിരുന്നു. സിന്ധുവിന്റെ ആഴ്ചയിലെ ആകെ വരുമാനം എന്ന് പറയുന്നത് ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ്.

ഫോര്‍ബ്സ് മാഗസീന്‍ ആണ് കായികതാരങ്ങളുടെ വരുമാന നിരക്ക് പുറത്ത് വിട്ടത്. ഒന്നാംസ്ഥാനത്തുള്ള സെറീനയുടെ ഒരു വര്‍ഷത്തെ വരുമാനം 1.81 ദശലക്ഷം കോടി ഡോളര്‍ ആണ്. വോസ്നിയാക്കി ആണ് രണ്ടാം സ്ഥാനത്ത്. വോസ്നിയാക്കിക്ക് 13 ദശലക്ഷം ഡോളറാണ് സമ്പാദ്യം.

WATCH THIS VIDEO: