പെരിയ ഇരട്ടക്കൊലയ്ക്കുള്ള കോണ്‍ഗ്രസിന്റെ പ്രതികാരം; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ കോടിയേരി
Kerala News
പെരിയ ഇരട്ടക്കൊലയ്ക്കുള്ള കോണ്‍ഗ്രസിന്റെ പ്രതികാരം; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ കോടിയേരി
ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2020, 5:51 pm

തിരുവന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല പെരിയ ഇരട്ടക്കൊലക്കുള്ള പ്രതികാരമായി കോണ്‍ഗ്രസ് ചെയ്തതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകനീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുല്ലപ്പള്ളിയും ചെന്നിത്തലയും കൊലപാതകത്തെ ന്യായീകരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
‘ഇരട്ടക്കൊല സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമാണ്. കൊലക്ക് കൊല എന്ന സമീപനം സി.പി.ഐ.എമ്മിനില്ല, കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെയുള്ള അക്രമം പാര്‍ട്ടി അംഗീകരിക്കില്ല’, കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ഇന്ന് കരിദിനം ആചരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ