എഡിറ്റര്‍
എഡിറ്റര്‍
VIDEO:- കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ ഉരുണ്ടേനെയെന്ന പ്രസ്താവന; ബാഖവിയ്ക്ക് മലപ്പുറത്തെ കുറിച്ചോ തങ്ങളെ കുറിച്ചോ ഒന്നും അറിയില്ലെന്ന് മറുപടി
എഡിറ്റര്‍
Tuesday 11th April 2017 1:42pm

മലപ്പുറം: മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുളുമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി മതപ്രഭാഷകന്‍ നൗഷാദ് ബാഖവി.


Dont Miss മേലനങ്ങി ഒരു പണിക്കും വേണുവിന് ആവില്ല; ചെയ്തുകൊണ്ടിരിക്കുന്നത് ഊത്ത് ; ജഡ്ജിയായിരുന്ന് കാര്യങ്ങള്‍ വിധിക്കുന്നു; മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ദിലീപ് 


ഒരിക്കലും വാക്കുകൊണ്ട് പോലും ഹൈദരലി ശിഹാബ് തങ്ങളുമായി താരതമ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്തത് മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്നതുകൊണ്ടാണെന്നും നൗഷാദ് ബാഖവി ആരോപിച്ചു.

” കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്താണെങ്കില്‍ അദ്ദേഹത്തോടുപോലും അനുവാദം ചോദിക്കാതെ അബൂഹുദൈദിത്തുല്‍ ജറാദിന്റെ ചരിത്രം പറഞ്ഞതുപോലെ സ്വന്തം ബാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടുപോകുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ മക്കള്‍ക്ക് തങ്ങള്‍മാരോട് മതിപ്പുകുറഞ്ഞുപോയിരിക്കുന്നു”- എന്നായിരുന്നു നൗഷാദ് ബാഖവിയുടെ വിവാദ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബി.ജെ.പി ഉപയോഗിക്കുന്നതും മുസ്‌ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പളളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്‌ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നതായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

കോടിയേരിയുടെ പ്രസ്താവന വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി വന്ന നൗഷാദ് ബാഖവിയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിനോട് അടുത്ത അവസാന ഘട്ടത്തില്‍ വന്ന മതപ്രഭാഷകന്റെ വിവാദ പ്രസ്താവനക്കെതിരെ മറുപടിയുമായി സെക്യുലര്‍ ജനതാദള്‍ സംസ്ഥാന നേതാവ് ഷരീഫ് പാലോളി രംഗത്തെത്തി.

ബാഖവിയ്ക്ക് മലപ്പുറത്തെ കുറിച്ചോ മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചോ ഒന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വീഡിയോ കാണാം

 

Advertisement