എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാക്കളും ഫൈസലിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് കോടിയേരി; കോഫെപോസെ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് ലീഗെന്നും കോടിയേരി
എഡിറ്റര്‍
Thursday 26th October 2017 3:01pm

കോഴിക്കോട്: ജനജാഗ്രതാ യാത്രയിലെ വാഹനവിവാദത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി തുറന്ന ജീപ്പില്ല. ചില സമയങ്ങളില്‍ വാടകക്കെടുക്കാറുണ്ട്. ഇതിനു മുമ്പും കാരാട്ട് ഫൈസലിന്റെ വാഹനം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തില്‍ കയറുന്നതിന് മുമ്പ് ഇതെവിടെ നിന്നാണെന്ന് ചോദിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

കോഫെപോസ കേസിലെ പ്രതിയെ എം.എല്‍.എയും മന്ത്രിയും ആക്കിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കോടിയേരി പറഞ്ഞു.  ബി.ജെ.പി നേതാക്കള്‍ ഫൈസലിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

 

അതേസമയം കാര്‍ വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി പറഞ്ഞു. വാഹനം ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനികൂപ്പറില്‍ കോടിയേരി യാത്ര ചെയ്തതാണ് വിവാദമായിരുന്നത്. കോടിയേരി സഞ്ചരിച്ച കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടേതാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗും ബി.ജെ.പിയും രംഗത്ത് എത്തിയിരുന്നു.

Advertisement