കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ തീപിടുത്തം. ജിയോ കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല. ഗ്ലാസ് ചില്ലുകള്‍ ഉള്ള കെട്ടിടമായതിനാല്‍ ആദ്യഘട്ടത്തില്‍ തീ അണക്കാന്‍ പ്രതിസന്ധി നേരിട്ടു.
വൈകിട്ട് ആറ് മണിയോട് കൂടിയാണ് കെട്ടിടത്തിന് തീപിടിച്ചത്. തീയണച്ച ഭാഗത്തിലൂടെ അകത്തേക്ക് കടക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 20 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ല. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
Contenthighlight: Kochi infopark fire break out