'KL 10 പത്തി'ലെ ഗാനങ്ങള്‍ പുറത്തിറങ്ങി
Daily News
'KL 10 പത്തി'ലെ ഗാനങ്ങള്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th July 2015, 7:21 pm

kl-10-01ഉണ്ണി മുകുന്ദന്‍ മുഖ്യ വേഷത്തിലെത്തുന്ന “KL 10 പത്തി”ലെ ഗാനം പുറത്തിറങ്ങി. സിനിമയുടെ ഔദ്യോഗിക ഓഡിയോ ലേബര്‍ ആയ മ്യൂസിക്247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. നവാഗതനായ മുഹ്‌സിന്‍ പരാരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബിജിബാല്‍, നജിം അര്‍ഷാദ്, പാലക്കാട് ശ്രീരാം, സൗമ്യ രാമകൃഷ്ണന്‍, ബെന്നി ദയാല്‍ എന്നിവരാണ് പാടിയിരിക്കുന്നത്. രണ്ട് ഗാനങ്ങള്‍ക്ക് സന്തോഷ് വര്‍മ്മയും ഒരു ഗാനത്തിന് റഫീക്ക് ഉമ്പാച്ചിയുമാണ് ഗാന രചന നടത്തിയിരിക്കുന്നത്.

ഈദ്-ഉല്‍-ഫിത്തറിനോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ചാന്ദിനി ശ്രീധരനാണ് ഈ റൊമാന്റിക് കോടഡി ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, നീരജ് മാധവ്, അഹമ്മദ് സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കൊലവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.