വൈറസ് സിനിമ കാണണം എന്നുണ്ട്, എങ്കിലും അടുത്തൊന്നും കാണാന്‍ സമയമുണ്ടാകില്ലെന്ന് കെ.കെ ഷൈലജ
Virus Movie
വൈറസ് സിനിമ കാണണം എന്നുണ്ട്, എങ്കിലും അടുത്തൊന്നും കാണാന്‍ സമയമുണ്ടാകില്ലെന്ന് കെ.കെ ഷൈലജ
ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 4:34 pm

കേരളത്തെ ഭീതിയിലാഴ്ത്തിയ കാലമായിരുന്നു നിപ്പ രോഗകാലം. കേരളത്തിലെ മനുഷ്യരും ആരോഗ്യരക്ഷാ സംവിധാനങ്ങളും എല്ലാം ഒന്നിച്ചു നിന്നപ്പോള്‍ ആ ഭീതിതമായ കാലത്തെ അതീജീവിക്കുകയായിരുന്നു. ആ കാലത്തെ അടയാളപ്പെടുത്തുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസ്.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പ വൈറസ് രോഗം ബാധിച്ചപ്പോള്‍ കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ആയിരുന്നു. ഇപ്പോഴും. കെ.കെ ഷൈലജ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. രേവതിയാണ് ഷൈലജയുടെ വേഷത്തിലെത്തുന്നത്.

ഇന്ന് പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് ഷൈലജ ടീച്ചര്‍ പ്രതികരിച്ചു. ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു ടീച്ചറുടെ പ്രതികരണം.

വൈറസ് സിനിമ കണ്ടിട്ടില്ല, കാണണം എന്നുണ്ട്എങ്കിലും അടുത്തൊന്നും കാണാന്‍ സമയം ഉണ്ടാകില്ല. ആള്‍ക്കാരെ ബോധവല്‍ക്കരിക്കാനുള്ള ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്ന് കരുതുന്നു.ആഷിക് അബു തന്നെ കണ്ടിരുന്നു, വരും തലമുറകളെ ബോധവല്‍ക്കരിക്കാനുള്ള കാര്യങ്ങള്‍ സിനിമയില്‍ വേണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്.
എങ്കിലും സിനിമയുടെതായ ചില കാര്യങ്ങള്‍ ഉണ്ടാകാം.താന്‍ കഥാപാത്രം ആണെന്ന് കരുതുന്നില്ല.
കോഴിക്കോട് നിപ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.