പച്ചക്കറികളും മറ്റും കേടുകൂടാതെ സൂക്ഷിക്കാം, ഇങ്ങനെ; ചില കിച്ചന്‍ ടിപ്സുകള്‍
Kitchen Tricks
പച്ചക്കറികളും മറ്റും കേടുകൂടാതെ സൂക്ഷിക്കാം, ഇങ്ങനെ; ചില കിച്ചന്‍ ടിപ്സുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 4:05 pm

 

ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി എന്നിവ ഒന്നിച്ച് ഒരു പാത്രത്തില്‍ ഇട്ടുവെച്ചാല്‍ അവ കേടുവരും. അതിനാല്‍ ഉരുളക്കിഴങ്ങ് പ്രത്യേകം ഒരു പാത്രത്തിലും സവാളയും വെളുത്തുള്ളിയും ഒരുമിച്ചും വെയ്ക്കാം.

പരിപ്പ് എളുപ്പം വേവാനായി അത് എണ്ണമയമില്ലാതെ ഒരു ചീനച്ചട്ടിയില്‍ വറുത്തെടുത്തശേഷം വേവിക്കുക. പെട്ടെന്ന് വെന്തുകിട്ടും.

ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവ പുറത്തുവെച്ചു കഴിഞ്ഞാല്‍ അതില്‍ കുറച്ചുദിവസം കഴിച്ചാല്‍ പ്രാണി വരും. അതിനാല്‍ അവ പ്രത്യേകം എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക.

പച്ചമുളകിന്റെ കൊളുന്ത് പൊട്ടിച്ചശേഷം ഒരു കുപ്പിലാക്കി ഫ്രിഡ്ജില്‍ വെച്ചു കഴിഞ്ഞാല്‍ അത് കേടുവരില്ല. നല്ല ഫ്രഷും ആയിരിക്കും.

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് കേടുവരാതിരിക്കാനായി അതില്‍ കുറച്ച് എണ്ണയും അല്പം ഉപ്പും ചേര്‍ത്ത് എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക.

എലക്കായ നല്ലപോലെ പൊടിഞ്ഞുകിട്ടാനായി ഏലക്കായയില്‍ ഒരുനുള്ള് പഞ്ചസാര ചേര്‍ത്ത് മിക്‌സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. തൊലികൂടി പൊടിക്കുക. എന്നിട്ട് ഒരു കുപ്പിയിലാക്കി അടച്ചുവെച്ചാല്‍ മതി. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക.

ചെറുപയര്‍, കടല, ഗ്രീന്‍പീസ് എന്നിവ കുതിര്‍ത്തശേഷം കുക്കറില്‍ വേവിച്ചാല്‍ ഗ്യാസ് ലാഭിക്കാം.

വെളുത്തുള്ളി എളുപ്പം തൊലികളയാന്‍ വെളുത്തുള്ളിയുടെ മുകള്‍ ഭാഗത്ത് പതുക്കി മൂന്ന് നാല് വട്ടം കനമുള്ള ഏന്തെങ്കിലും വെച്ച് കുത്തുക. തൊലികള്‍ പെട്ടെന്ന് ഉതിര്‍ന്നുവരും.