ചുംബനസമരത്തില്‍ പങ്കെടുത്തതിന് നടിയും അവതാരകയുമായ അരുന്ധതിയ്ക്കും കൂട്ടുകാര്‍ക്കുമെതിരെ കേസ്. പബ്ലിക് നൂയിസന്‍സ് എന്ന പേരിലാണ് അരുന്ധതിയ്ക്കും കൂട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി വിദ്യാര്‍ത്ഥിയാണ് അരുന്ധതി. ഏറണാകുളത്ത് നടന്ന ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയത് അരുന്ധതിയും കൂട്ടുകാരുമായിരുന്നു.
സദാചാര പോലീസിങ്ങിനെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ഹൈദരാബാദിലും സമരം നടത്തിയത്. ഒക്ടോവിയോ പാസിന്റേയും മാധവിക്കുട്ടിയുടേയും വരികള്‍ ഒരുമിച്ച് ചൊല്ലി പരസ്പരം ചുംബിച്ചുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കാളിയായത്. കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും പരസ്പരം തേച്ച് സമരത്തോട് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
“എന്താണ് ഇന്ത്യന്‍ സംസ്‌കാരം? നിങ്ങള്‍ പുരാതന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? പലതരം സ്‌നേഹപ്രകടനങ്ങള്‍ ചിത്രീകരിക്കുന്ന കൊത്തുപണികള്‍ ഈ ക്ഷേത്രങ്ങളില്‍ നിറയെ കാണാം.” അരുന്ധതി സമരത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു.
