എഡിറ്റര്‍
എഡിറ്റര്‍
ചാര്‍മിള അപ്പോള്‍ സൈക്കിക്കായ അവസ്ഥയിലായിരുന്നു; മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത് : കിഷോര്‍ സത്യ
എഡിറ്റര്‍
Tuesday 28th March 2017 12:07pm

തിരുവനന്തപുരം: താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് നടന്‍ കിഷോര്‍ സത്യയെ ആണെന്നും തന്റെ ജീവിതം ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുമുള്ള നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി കിഷോര്‍ സത്യ രംഗത്ത്.

ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചതെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചാര്‍മിള ഒരിക്കലും എന്റെ ഭാര്യ ആയിരുന്നില്ല. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലാണ്. മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോയെന്നും കിഷോര്‍ ചോദിക്കുന്നു.

അടിവാരം എന്ന സിനിമയില്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് ചാര്‍മിളയെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച അവരോട് സിനിമയിലെ എല്ലാവരും സൗഹാര്‍ദപരമായാണ് പെരുമാറിയത്.

പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ചെയ്തപ്പോള്‍ വിവാഹം ചെയ്യണമെന്ന് ചാര്‍മിള നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് നോ
എന്ന് പറയരുതെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോട് അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ലെന്നും കിഷോര്‍ പറയുന്നു.


Dont Miss എസ് രാജേന്ദ്രന്‍ എം.എല്‍.എ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല ; മൂന്നാര്‍ യു.ഡി.എഫ് കാലത്ത് കയ്യേറ്റം നടന്നപ്പോള്‍ ചെന്നിത്തല ഉറങ്ങുകയായിരുന്നോയെന്നും വി.എസ് 


കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ് കിഷോറിനെതിരെ ചാര്‍മിള രംഗത്തെത്തിയത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി കിഷോര്‍ ആണെന്നും വെറും ഒരുമാസം മാത്രം നീളുന്ന ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും ചാര്‍മിള പറഞ്ഞിരുന്നു.

Advertisement