കിണ്ണപ്പത്തിരി
Daily News
കിണ്ണപ്പത്തിരി
ന്യൂസ് ഡെസ്‌ക്
Thursday, 10th March 2016, 11:06 pm

ഒരു നാടന്‍ നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുള്ള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുള്ളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

പച്ചരി – ഒരു കപ്പ്

ചോറ്റരി- ഒരുകപ്പ്

തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.

പെരുംജീരകം – ഒരു ടീസ്പൂണ്‍

നല്ല ജീരകം – ഒരു നുള്ള്

ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്

ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്നവിധം

പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം എതു വിധത്തിലുള്ള കറികള്‍ കൂട്ടിയും കഴിക്കാം.