'അവിടന്ന് കൂവാന്‍ എല്ലാര്‍ക്കും പറ്റും ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് കൂവ്'; സെല്‍ഫ് ട്രോളുമായി ടെവീനോ; കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ട്രെയ്‌ലര്‍ പുറത്ത്
Malayalam Cinema
'അവിടന്ന് കൂവാന്‍ എല്ലാര്‍ക്കും പറ്റും ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് കൂവ്'; സെല്‍ഫ് ട്രോളുമായി ടെവീനോ; കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th March 2020, 7:08 pm

കൊച്ചി: ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ടൊവിനോയുടെ സെല്‍ഫ് ട്രോള്‍ ഡയലോഗുമായിട്ടാണ് ട്രെയലര്‍ എത്തിയിരിക്കുന്നത്.

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗില്‍നിന്നുമാണ് ചിത്രത്തിന്റെ പേര് ഉരുത്തിരുഞ്ഞതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാവണം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത് മോഹന്‍ലാലിനെത്തന്നെയായിരുന്നു.

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്റോജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.

ടോവിനോ തോമസിനൊപ്പം, സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ് , സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി , മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോ ബേബിയുടെ മറ്റ് ചിത്രങ്ങള്‍.

DoolNews Video