വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും കുഴപ്പം; മരണത്തിന് 30 ശതമാനം വരെ സാധ്യത; കണ്ണീരണിഞ്ഞ് സാമന്തയുടെ ഷോയില്‍ റാണ
web stream
വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും കുഴപ്പം; മരണത്തിന് 30 ശതമാനം വരെ സാധ്യത; കണ്ണീരണിഞ്ഞ് സാമന്തയുടെ ഷോയില്‍ റാണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th November 2020, 1:43 pm

ഹൈദരാബാദ്: ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് റാണ ദഗ്ഗുബാട്ടി. എന്നാല്‍ ബാഹുബലിക്ക് പിന്നാലെ ഇടയ്ക്ക് റാണ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു.

റാണയുടെ ആരോഗ്യത്തിനെ കുറിച്ചും ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബോഡി ഫിറ്റ് ലുക്കില്‍ നിന്ന് മെലിഞ്ഞ റാണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം. തെന്നിന്ത്യന്‍ താരം സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

തന്റെ വൃക്കകള്‍ തകരാറിലാവുകയും രക്തസമ്മര്‍ദം കൂടിയപ്പോള്‍ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്നും റാണ വെളിപ്പെടുത്തി. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്.

ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ബി.പി കൂടി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യതയും മരണത്തിന് 30 ശതമാനം വപെ സാധ്യതയുമുണ്ടായിരുന്നെന്നാണ് റാണ തുറന്നു പറഞ്ഞത്.

‘ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹിറോ ആകുന്നത്’. എന്നാണ് റാണയെ കുറിച്ച് സാമന്ത പറഞ്ഞത്.

ഷോയുടെ പൂര്‍ണരൂപം നവംബര്‍ 27 ന് പുറത്തുവിടും. നേരത്തെ റാണയെ നായകനാക്കി മലയാളത്തില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kidney failure, heart problems; Up to 30 percent chance of death; Rana Daggubati on Samantha’s show with tears in eyes