സഹല്‍ ഛേത്രിയേക്കാള്‍ മികച്ചവന്‍: വികുന
Football
സഹല്‍ ഛേത്രിയേക്കാള്‍ മികച്ചവന്‍: വികുന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th June 2020, 5:41 pm

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ആണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികുന. ഇന്ത്യന്‍ നായകന്‍ ഛേത്രിയേക്കാള്‍ മികച്ച താരമാണ് സഹലെന്നും വികൂന പറഞ്ഞു.

‘ഇന്ത്യയില്‍ എല്ലാവരും സുനില്‍ ഛേത്രിയെ ആണ് മികച്ച താരമായി കണക്കാക്കുന്നത്. താന്‍ ഛേത്രിയുടെ കളി കണ്ടിരുന്നു’, വികുന പറഞ്ഞു.

സഹലിന്റെ കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിയെക്കുറിച്ച് ഇന്ത്യയിലെ ഒരു താരത്തിനും ഇല്ലാത്ത വീക്ഷണം മൈതാനത്ത് സഹല്‍ കാഴ്ചവെക്കുന്നുണ്ട്. സഹലിന് വലിയ ഭാവി ഉണ്ട് എന്നും വികുന പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത ഛേത്രിയാണ് സഹലെന്ന് മുന്‍ താരം ബൈചുംഗ് ബൂട്ടിയ പറഞ്ഞിരുന്നു. 2017 സീസണ്‍ മുതല്‍ സഹല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനോപ്പം ഉണ്ട്. 2019 ല്‍മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിരുന്നു.

ഐ.എസ്.എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും സഹലിന് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക