കൊവിഡിനെ അതിജീവിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്; വിന്‍ഡീസിന് പിന്നാലെ ആസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകളുമായും പരമ്പരയ്ക്ക് സാധ്യത
Cricket
കൊവിഡിനെ അതിജീവിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്; വിന്‍ഡീസിന് പിന്നാലെ ആസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകളുമായും പരമ്പരയ്ക്ക് സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th June 2020, 5:13 pm

ലണ്ടന്‍: ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കാളായ ഇംഗ്ലണ്ട് തന്നെ കൊവിഡാനന്തരവും ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. കൊവിഡ് വ്യാപനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നത് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണ്.

ജൂലൈ എട്ടിനാണ് മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. ജൂലൈ 24 ന് അവസാനിക്കും. ഇതിന് പിന്നാലെ ഓസ്‌ട്രേലിയ, പാകിസ്താന്‍, അയര്‍ലണ്ട് ടീമുകളെക്കൂടി ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കാനൊരുങ്ങുരയാണ് ഇ.സി.ബി.

‘വെല്ലുവിളിയാണെന്നറിയാം എങ്കിലും അതൊരു അംഗീകാരം കൂടിയാണ്’, ഇ.സി.ബി ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.

ബന്ധപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടച്ചിട്ട ഗാലറിയില്‍ മൂന്ന് ടെസ്റ്റുകളാണ് നടക്കുക.

ജൂലൈ 8 ന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്. പിന്നീടുള്ള രണ്ട് ടെസ്റ്റുകളും മാഞ്ചസ്റ്ററില്‍ നടക്കും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക