ദീപ കര്‍മാക്കര്‍ക്കും ജിത്തുവിനും ഖേല്‍രത്‌ന; അര്‍ജുന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു
Daily News
ദീപ കര്‍മാക്കര്‍ക്കും ജിത്തുവിനും ഖേല്‍രത്‌ന; അര്‍ജുന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2016, 2:31 pm

deepa

ന്യൂദല്‍ഹി: ഒളിമ്പിക്‌സില്‍ ജിംനാസ്റ്റികില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദീപ കര്‍മാക്കര്‍ക്കും ഷൂട്ടിംഗ് താരം ജിത്തു റായിക്കും ഖേല്‍രത്‌ന പുരസ്‌കാരം.

സ്റ്റേപ്പിള്‍ ചേസ് താരം ലളിതാ ബബര്‍, ഹോക്കി താരം വി ആര്‍ രഘുനാഥ്, അമ്പെയ്ത്ത് താരം രജത്ത് ചൗഹാന്‍, ബില്യാര്‍ഡ്‌സ് താരം സൗരവ് കോത്താരി, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ബോക്‌സിങ് താരം ശിവ് ഥാപ്പ, അപൂര്‍വി ചന്ദേല എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് അര്‍ജുന ലഭിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സിലെ മികച്ച പ്രകടനമാണ് ദീപ കര്‍മാക്കറിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിനര്‍ഹയാക്കിയത്. സാധാരണ അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേല്‍ രത്‌ന നല്‍കാറില്ല. ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതാണ് ജിത്തു റായിയെ തെരഞ്ഞെടുക്കാന്‍ കാരണം.

ടിന്റു ലൂക്ക, ദീപിക പള്ളിക്കല്‍, ബെറ്റി ജോസഫ്, അത്‌ലറ്റ് ഒപി ജെയ്ഷ എന്നിവര്‍ക്ക് ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അര്‍ജുന നാല് മലയാളികള്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്.