ഖരക്പൂര്‍ ഐ.ഐ.ടിയിലെ സ്പ്രിംങ് ഫെസ്റ്റ് ജനുവരി 25 ന് ആരംഭിക്കും
Festival
ഖരക്പൂര്‍ ഐ.ഐ.ടിയിലെ സ്പ്രിംങ് ഫെസ്റ്റ് ജനുവരി 25 ന് ആരംഭിക്കും
ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 3:23 pm

ബംഗാള്‍: ഖരക്പൂര്‍ ഐ.ഐ.ടിയുടെ വാര്‍ഷികോത്സവമായ സ്പ്രിംഗ് ഫെസ്റ്റ് ജനുവരിയില്‍. സാംസ്‌കാരികവും സാമൂഹികവുമായ വാര്‍ഷികോത്സവമായ ഫെസ്റ്റിന്റെ 61-ാമത്തെ എഡിഷനാണ് 2020 ജനുവരി 25 മുതല്‍ 26 വരെ മൂന്ന് ദിവസങ്ങളിലായി ഖരക്പൂരില്‍ വെച്ച് നടക്കുക.

750 ഓളം കോളേജുകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുന്ന ഫെസ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്.

12 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പരിപാടികളാണ് ഈ വര്‍ഷത്തെ സ്പ്രിംങ് ഫെസ്റ്റില്‍ നടക്കുക. 35 ലക്ഷം വിലമതിക്കുന്ന ക്യാഷ് സമ്മാനങ്ങളാണ് മത്സര വിജയികള്‍ക്ക് നല്‍കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്റ്റാര്‍ നൈറ്റും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ