'ഹമാസ് മോഡലില്‍ ആക്രമിക്കും'; ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖലിസ്ഥാന്‍ ഭീകരര്‍
national news
'ഹമാസ് മോഡലില്‍ ആക്രമിക്കും'; ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖലിസ്ഥാന്‍ ഭീകരര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th October 2023, 4:45 pm

ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖലിസ്ഥാന്‍ ഭീകരര്‍ രംഗത്ത്. ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് പന്നു അറിയിക്കുകയായിരുന്നു. കാനഡിയിലുള്ള ഗുര്‍പത്വന്ത് പന്നു വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് മാതൃകയിലുള്ള ആക്രമണമുണ്ടാകുമെന്നാണ് ഗുര്‍പത്വന്ത് പറയുന്നത്. പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും ഖലിസ്ഥാനെ സ്വതന്ത്ര സിഖ് രാഷ്ട്രമായി മാറ്റണമെന്നും ഇയാള്‍ വീഡിയോയില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നും ഗുര്‍പത്വന്ത് മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

പഞ്ചാബിലെ അമൃത്‌സറില്‍ ജനിച്ച ഗുര്‍പത്വന്ത് സിഖുകാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തതിലും പങ്കാളിയാണ്. 2020ലാണ് ഇയാളെ ഇന്ത്യാ ഗവണ്‍മെന്റ് തീവ്രവാദിയായി പ്രഖ്യാപിച്ചത്.

നിയമവിരുദ്ധ നിയമത്തിലെ സെക്ഷന്‍ 51 എ പ്രകാരം അയാളുടെ കൃഷിഭൂമി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Khalistani terrorist Pannun threatens India with Hamas-like attack