'മോണ്‍സ്റ്ററെ സൃഷ്ടിച്ചയാള്‍ക്ക് ഇത്ര പേടിയോ'; വാക്‌സിന്‍ എടുക്കുമ്പോള്‍ കണ്ണുംപൊത്തിയിരിക്കുന്ന കെ.ജി.എഫ് സംവിധായകനെ കളിയാക്കി ആരാധകര്‍
Indian Cinema
'മോണ്‍സ്റ്ററെ സൃഷ്ടിച്ചയാള്‍ക്ക് ഇത്ര പേടിയോ'; വാക്‌സിന്‍ എടുക്കുമ്പോള്‍ കണ്ണുംപൊത്തിയിരിക്കുന്ന കെ.ജി.എഫ് സംവിധായകനെ കളിയാക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th June 2021, 10:07 am

സൂപ്പര്‍ ഹിറ്റ് ചിത്രമായ കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനെ ട്രോളി ആരാധകര്‍. കൊവിഡ് വാക്‌സിന്‍ എടുക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെയാണു പ്രശാന്തിനെ കളിയാക്കി സോഷ്യല്‍മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയത്.

നഴ്സ് സൂചികൊണ്ടു വന്നതും പ്രശാന്ത് തന്റെ മുഖംപൊത്തി. ഇഞ്ചക്ഷന്‍ എടുത്ത് തീരുന്നത് വരെ കണ്ണുംപൂട്ടിയിരുന്നു. ഈ ചിത്രമാണു ട്രോളിന് വഴിയൊരുക്കിയത്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.

എന്നാല്‍ പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാള്‍ക്ക് ഇത്ര പേടിയോ എന്നുമൊക്കെ ചോദിച്ചു മലയാളികളടക്കമുള്ള ആരാധകര്‍ കളിയാക്കല്‍ തുടങ്ങി.

‘കാര്യം മോണ്‍സ്റ്റര്‍ റോക്കി ഭായിയെ സൃഷ്ടിച്ച ആളാണെങ്കിലും കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പേടിയാ’ തുടങ്ങിയ കമന്റുകള്‍ നിരവധി സമൂഹമാധ്യമ പേജില്‍ നിറഞ്ഞു. കന്നട മാധ്യമങ്ങളും പ്രശാന്തിന്റെ പേടി വാര്‍ത്തയാക്കിയിട്ടുണ്ട്.

സിനിമയില്‍ വയലന്‍സും ആക്ഷനും ധാരാളം ഉണ്ടെങ്കിലും പ്രശാന്തിന്റെ മനസ്സ് കൊച്ചുകുട്ടികളെക്കാള്‍ ലോലമാണെന്ന് ആരാധകര്‍ കുറിക്കുന്നു.

2014 ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെയാണു പ്രശാന്ത് നീല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗംഭീര വിജയമായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനു ശേഷം കെ.ജി.എഫ് സംവിധാനം ചെയ്തു.

യഷ് നായകനായ ചിത്രം ഇന്ത്യയൊട്ടാകെ തരംഗമായി. ഇപ്പോള്‍ കെ.ജി.എഫ് രണ്ടാം ഭാഗമാണു പ്രശാന്ത് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്താണു ചിത്രത്തില്‍ വില്ലന്‍കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: KGF Director Prashant Neel Vaccination Photo Goes Viral