ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം പിന്തുണക്കില്ല; തോമസ് ഐസക്ക്
Kerala
ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം പിന്തുണക്കില്ല; തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 5:19 pm

തിരുവനന്തപുരം: ഇന്ധനവിലയെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ പിന്തുണക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പെട്രോളിന് എതാണ്ട് 200ല്‍പ്പരം ശതമാനവും ഡീസലിന് ഏതാണ്ട് 300 ശതമാനവും വര്‍ദ്ധനവ് ആണ് നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നത്. ഇത് വേണ്ട എന്നു വെച്ചാല്‍ പെട്രോള്‍ വില 60 രൂപയിലേക്ക് താഴ്ത്താന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.


ALSO READ: അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി


കേരളത്തിന്റെ നികുതിവരുമാനം ഉദ്ദേശിച്ച വിധത്തില്‍ വര്‍ദ്ധിക്കാത്തതിനാലാണ് ധനവകുപ്പ് നിലപാട് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളും, 92 സ്‌ക്വാഡുകളെന്നത് 200 സ്‌ക്വാഡാക്കി വര്‍ദ്ധിപ്പിക്കുമെന്നും എല്ലാ റോഡിലും കര്‍ശനമായ പരിശോധന ഉണ്ടാവുമെന്നും ധനമന്ത്രി പറയുന്നുണ്ട്.


ALSO READ: രോഹിങ്ക്യകള്‍ അനുഭവിക്കുന്നത് ചരിത്രത്തിലേറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനം: ഐക്യരാഷ്ട്രസഭ


പരമാവധി കമ്പോളവിലയിലും കൂടുതല്‍ വില വാങ്ങിയ വ്യാപാരികളുടെ വില കേന്ദ്രത്തിന് നല്‍കിയെങ്കിലും പ്രതീക്ഷിച്ച നടപടികള്‍ ഉണ്ടായില്ല. ഇതുകൊണ്ടാണ് കൂടുതല്‍ പരിശോധനകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


ALSO READ: കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ്സായി മാറിയിരിക്കുന്നെന്ന് സുവേന്ദു; മൂന്ന് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂടി തൃണമൂലിലേക്ക്


നേരത്തെ കേരള സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ചത് വഴി ഇന്ധനത്തിന് ഒരു രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇനി കേന്ദ്ര നികുതി കുറയ്ക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുക.