കേരളത്തില്‍ യു.ഡി.എഫ് തരംഗം; ബംഗാളില്‍ ബി.ജെ.പി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡി.എം.കെ-ടി.വി.കെ പോരാട്ടം?
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ യു.ഡി.എഫിന് അനുകൂലം.നിലവില്‍ 89 സീറ്റില്‍ യു.ഡി.എഫ് മുന്നിലാണ്. എല്‍.ഡി.എഫ് 47 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 4 സീറ്റുകളില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം ഏല്‍പ്പിട്ടുകൊണ്ട് തുടക്കത്തില്‍ ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ്. അതേസമയം തമിഴ്‌നാട്ടില്‍ തുടക്കത്തില്‍ ഡി.എം.കെയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും പിന്നീട് ടി.വി.കെ ലീഡ് പിടിച്ചെടുത്തു. അസമിലും ആദ്യ ലീഡ് ബി.ജെ.പിക്കാണ്.
കേരളത്തില്‍ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിരവധി മന്ത്രിമാരാണ് പിന്നില്‍പ്പോയത്. മന്ത്രിമാരായ വി.എന്‍ വാസവന്‍, വീണ ജോര്‍ജ്, എം.ബി രാജേഷ്, കെ.ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍.ബിന്ദു, വി. ശിവന്‍കുട്ടി തുടങ്ങിയവരെല്ലാം പിന്നിലാണ്.
യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്.
ബംഗാളില്‍ ബി.ജെ.പി 101 സീറ്റിലും ബി.ജെ.പി 105 സീറ്റുകളിലും മുന്നിലാണ്. അസമില്‍ ബി.ജെ.പി 69 വോട്ടിന് ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 19 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ വിജയുടെ ടി.വി.കെ 82 സീറ്റില്‍ മുന്നേറുമ്പോള്‍ ഡി.എം.കെ 45 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
Content Highlight: Kerala, West Bengal Tamilnadu, Assam Election Result Updates