സംസ്ഥാനത്ത് കനത്ത പോളിംഗ്; കൂടുതല്‍ കണ്ണൂര്‍, കുറവ് പൊന്നാനി; ബൂത്തുകളില്‍ ക്യൂ തുടരുന്നു
D' Election 2019
സംസ്ഥാനത്ത് കനത്ത പോളിംഗ്; കൂടുതല്‍ കണ്ണൂര്‍, കുറവ് പൊന്നാനി; ബൂത്തുകളില്‍ ക്യൂ തുടരുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 6:57 pm

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. 6 മണി കഴിയുമ്പോള്‍ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 74.82 ശതമാനമായി. ഇപ്പോഴും വിവിധ ബൂത്തുകളില്‍ ക്യൂ തുടരുകയാണ്.

ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍  വോട്ടിംഗ്  ശതമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ കണക്കനസരിച്ച് കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 80.15 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം.

പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം

തിരുവനന്തപുരം 71.28
ആറ്റിങ്ങല്‍ 72.16
കൊല്ലം 72.15
കോട്ടയം 73.69
പത്തനംതിട്ട 72.6
മാവേലിക്കര 71.46
ആലപ്പുഴ 76.70
ഇടുക്കി 73.50
തൃശ്ശൂര്‍ 75.1
ചാലക്കുടി 76.48
എറണാകുളം 72.55
ആലത്തൂര്‍ 76.29
പാലക്കാട് 75.42
മലപ്പുറം 72.80
പൊന്നാനി 70.09
കോഴിക്കോട് 74.68
വടകര 77.01
കണ്ണൂര്‍ 80.15
വയനാട് 77.75
കാസര്‍ഗോഡ് 76.36

DoolNews Video