തിരുവനന്തപുരം: കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് വി.ഡി. സതീശന്‍.
ധനം, തുറമുഖം വകുപ്പുകളുടെ ചുമതലും വി.ഡി. സതീശനാണ്.
2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് സഭയിലെത്തുന്ന വി.ഡി സതീശന്‍ ഇതാദ്യമായാണ് ഒരു മന്ത്രിസഭയില്‍ അംഗമാവുന്നത്. മന്ത്രിസഭയിലെ കന്നി പ്രവേശനത്തില്‍ തന്നെ മുഖ്യമന്ത്രിയാവാന്‍ വി.ഡി സതീശന് സാധിച്ചു.
സതീശനൊപ്പം മറ്റ് 20 കാബിനറ്റ് മന്ത്രിമാരും സ്ത്യപ്രതിജ്ഞ ചെയ്തു. സതീശനും പുതിയ മന്ത്രിമാര്‍ക്കും ഒപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവരും സത്യപ്രതിജ്ഞാ വേദിയില്‍ സന്നിഹിതരായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ കേരള മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. 2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് സഭയിലെത്തുന്ന വി.ഡി സതീശന്‍ ഇതാദ്യമായാണ് ഒരു മന്ത്രിസഭയില്‍ അംഗമാവുന്നത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം ഈ വ്യാഴാഴ്ച പുറത്ത് വന്നത്.കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ഒടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഈ മാസം നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 10-ാം ദിവസമാണ് ഇന്ന് മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം പുറത്തുവന്നത്.
Content Highlight: VD Satheesan Sworn In
