കേരള സര്‍വകലാശാല രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ഫോറം
Kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ഫോറം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 4:39 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ഫോറം.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിന്റെ നിയമനം നടന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനാല്‍ മോഹനന്‍ കുന്നുമ്മലിനെ ഉടന്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം രജിസ്ട്രാര്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല പ്രതികരിച്ചു. രണ്ട് തവണ തള്ളിയ പരാതിയാണ് വീണ്ടും ഉന്നയിക്കുന്നതെന്നും കെ.എസ്. അനില്‍ കുമാറിന്റെ നിയമനം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അല്ലെന്നും സെലക്ഷന്‍ കമ്മിറ്റിയുടെ നേരിട്ടുള്ള നിയമനമാണെന്നും സര്‍വകലാശാല അറിയിച്ചു. ഇത് സംബന്ധിച്ച നിയമന രേഖകളും സര്‍വകലാശാല പുറത്ത് വിട്ടിട്ടുണ്ട്.

Content Highlight: Kerala University Registrar’s appointment is illegal; Save University Forum files complaint