എഡിറ്റര്‍
എഡിറ്റര്‍
പോണ്‍ വീഡിയോ അപ്പ്‌ലോഡിംഗില്‍ മുന്നില്‍ കേരളം; കാണുന്നവരില്‍ ഹരിയാന
എഡിറ്റര്‍
Thursday 7th September 2017 10:15pm


മുംബയ്: രാജ്യത്ത് ഓണ്‍ലൈന്‍ നെറ്റുവര്‍ക്കുകളില്‍ പോണ്‍ വീഡിയോസ് അപ്ലോഡ് ചെയ്യുന്നവരുടെയും കാണുന്നവരുടെയും എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് കൂടുതല്‍ പേരും തിരച്ചില്‍ നടത്തിയിരിക്കുന്നത് എന്ന് ഞെട്ടിക്കുന്ന വസ്തുതയും റിപ്പോര്‍ട്ട് പുറത്തു വിടുന്നുണ്ട്. രാജ്യത്ത് മൊത്തം പോണ്‍ വീഡിയോ അപ്ലോഡിംഗില്‍ 38 ശതമാനവും കുട്ടികളുടെ ലൈംഗിക വീഡിയോകളാണ്.

കേരളത്തില്‍ ഓരോ മിനിട്ടിലും ശരാശരി 40 മിനിട്ട് പോണ്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയാണ് പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പോണ്‍ വിഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വടക്കെ ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് ഹരിയാനയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ പോണ്‍ വിഡിയോ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, ദേശി ഗേള്‍സ് എന്നിവയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകള്‍.

Advertisement