വടകര: ടി.പി ചന്ദ്ര ശേഖരന്റെ അമ്പത്തൊന്ന് വെട്ടിന് കേരളം മധുര പ്രതികാരം ചെയ്തുവെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ടി.പി ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെ.കെ രമ.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ടി.പിയുടെ ഘാതകര്‍ക്കുള്ള ശിക്ഷയാണെന്നും കെ.കെ രമ പറഞ്ഞു. വടകരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമ.
മെയ് നാല് എന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ടി.പി ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ചരിത്രമാണ്. അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും,’ അവര്‍ പ്രതികരിച്ചു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് 14 വര്‍ഷം തികയുന്ന ദിവസം കൂടിയാണിന്ന്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും അതില്‍ വടകരയിലെ വേട്ടര്‍മാരോട് നന്ദി അറിയിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.
നേരത്തെ വോട്ടെണ്ണലിന്റെ ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ വൈകാരിക കുറിപ്പുമായി രമ രംഗത്തെത്തിയിരുന്നു.
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ! ഇതു മതി കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍. എന്നാണ് കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമാണ് ടി.പി ചന്ദ്രശേഖരന്റെ കൊലപാപാതകം. 2012 മെയ് നാലാം തിയതിയാണ് അക്രമിസംഘം 56 വെട്ടുകള്‍ വെട്ടി ടി.പി കൊലപ്പെടുത്തിയത്. ടി.പിയുടെ കൊലപാതത്തിന്റെ 14ാം വാര്‍ഷിക ദിവസമാണ് വോട്ടെണ്ണല്‍ നടക്കുന്നതും പിണറായി വിജയന്‍ പിന്നിലായി പോകുന്നതും എന്നതും ശ്രദ്ധേയമാണ്.
Content Highlight: Kerala takes sweet revenge for TP’s fifty-one murders; Punishment for the killers
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.