ഇത്തവണ കരുനാഗപ്പള്ളി ഒന്നാം സ്ഥാനത്ത്; ഓണകാലത്തെ മദ്യവില്പനയുടെ കണക്കുകൾ പുറത്ത്
Kerala
ഇത്തവണ കരുനാഗപ്പള്ളി ഒന്നാം സ്ഥാനത്ത്; ഓണകാലത്തെ മദ്യവില്പനയുടെ കണക്കുകൾ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 1:39 pm

തിരുവനന്തപുരം: ഈ വർഷവും ഓണക്കാലത്ത് മദ്യവില്പനയിൽ റെക്കോർഡിട്ട് കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ലിമിറ്റഡ് (ബെവ്‌കോ).

ഉത്രാടം നാളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി ബെവ്‌കോ വിറ്റത് 137 കോടി രൂപയുടെ മദ്യമെന്ന് കണക്ക്.

കഴിഞ്ഞ പത്ത് ദിവസത്തെ മദ്യ വിൽപ്പനയിൽ മുൻ വർഷത്തേക്കാളും 50 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 8206 .38 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

തിരുവോണം, ചതയം നാളുകളിൽ മദ്യം ലഭിക്കില്ല എന്ന
അറിയിപ്പ് നേരത്തെ അധികൃതർ നൽകിയിരുന്നു. എന്നാലും മദ്യ വില്പനയിൽ കുതിച്ചു പൊങ്ങുകയാണ് കേരളം.

അതുകൊണ്ട് തന്നെ ഉത്രാടമാകുമ്പോഴേക്കും റെക്കോർഡ് നേരത്തെതന്നെ ബേധിക്കുമെന്ന കാര്യം ഉറപ്പായിരുന്നെന്ന് അധികൃതർ അറിയിച്ചു.

ഓണക്കാല മദ്യ വിൽപ്പനയിൽ ഒന്നാംസ്ഥാനത്ത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 1.46 കോടി രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളി വിറ്റത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും മൂന്നാമതായുണ്ട്.

2024 ൽ 126 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 11 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത് ഈ ഓണക്കാലത്ത് വിറ്റത്.

Content Highlight: Kerala State Beverages Corporation Limited (Bevco) set a record in liquor sales during this year’s Onam season