തിരുവനന്തപുരം: മതേതരത്വം സംരക്ഷിക്കുന്നതില്‍ കേരളം ഇന്ത്യയെ നയിക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍.
മാനുഷിക വികസനത്തില്‍ കേരളം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
തിരുവനന്തപുരം: മതേതരത്വം സംരക്ഷിക്കുന്നതില്‍ കേരളം ഇന്ത്യയെ നയിക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍.
മാനുഷിക വികസനത്തില്‍ കേരളം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍-2031’ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം
പ്രായമാകുന്തോറും ചെറുപ്പത്തില്‍ ശക്തമായി വിശ്വസിച്ച മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ കഴിഞ്ഞോയെന്ന് സ്വയം ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തനിക്കിപ്പോള്‍ ആശങ്കയുണ്ടെന്നും ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മ വിശ്വാസം ദുര്‍ബലപ്പെടുന്നുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
’14ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് ആശ്ചര്യകരമാണ്. ഇബ്‌നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകത,’ അമര്‍ത്യ സെന്‍ പറഞ്ഞു.
ഇന്ത്യയിലെ മതേതരത്വം നിലനിര്‍ത്തുന്നതില്‍ കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘197ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഓര്‍മകളിലുണ്ട്. യാഥാസ്ഥിതികമല്ലാതെ, വ്യത്യസ്ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളില്‍ വലിയ സംവാദങ്ങള്‍ നടന്നിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേരളത്തിന് വികസനത്തിനായി പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ആ പഴയ സംശയവാദികള്‍ക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിയില്ല. കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികളില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ സംരക്ഷണവും പുരോഗതിയും കേരളത്തിന് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷിക്കാന്‍ കഴിയുമായിരുന്നുവെന്നും സെന്‍ പറഞ്ഞു.
Content Highlight: Kerala should lead India in protecting secularism: Amartya Sen
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ