കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആത്മകഥക്കുള്ള പുരസ്‌കാരം പ്രൊഫ. ടി.ജെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മകള്‍' നേടി
Kerala News
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആത്മകഥക്കുള്ള പുരസ്‌കാരം പ്രൊഫ. ടി.ജെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മകള്‍' നേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 6:01 pm

തിരുവനന്തപുരം: 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈശാഖന്‍ മാസ്റ്റര്‍ക്കും കെ.പി. ശങ്കരനും അക്കാദമി വിശിഷ്ടാംഗത്വ ഫെലോഷിപ്പ് നല്‍കും. ആത്മകഥക്കുള്ള പുരസ്‌കാരം പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മകള്‍’ നേടി.

മികച്ച കവിതക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയുടെ മെഹബൂബ് എക്‌സ്പ്രസ് കരസ്ഥമാക്കി. മികച്ച നോവലിനുള്ള പുരസ്‌കാരം ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന നെവലിലൂടെ ഡോ. ആര്‍. രാജശ്രീയും, ‘പുറ്റ്’ എന്ന നോവലിലൂടെ വിനോയ് തോമസും പങ്കിട്ടു.

മികച്ച ചെറുകഥ -വഴി കണ്ടു പിടിക്കുന്നവര്‍ -ദേവദാസ് വി.എം

മികച്ച നാടകം – നമുക്ക് ജീവിതം പറയാം – പ്രദീപ് മണ്ടൂര്‍

മികച്ച സാഹിത്യ വിമര്‍ശനം – വാക്കിലെ നേരങ്ങള്‍ – എന്‍. അജയകുമാര്‍

വൈജ്ഞാനിക സാഹിത്യം – കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും – ഗോപകുമാര്‍ ചോലയില്‍

മികച്ച യാത്രാവിവരണം – നഗ്നരും നരഭോജികളും – വേണു

വിവര്‍ത്തനം – അയ്മനം ജോണ്‍

Content Highlight: Kerala Sahitya academy award announced