കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു
Kerala
കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 1:04 pm

ബത്തേരി: കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ചുണ്ടേല്‍ റുഖിയ അന്തരിച്ചു. ചുണ്ടേല്‍ മാംസ-മത്സ്യ മാര്‍ക്കറ്റില്‍ 30 വര്‍ത്തോളം ജോലി ചെയ്ത വ്യക്തിയായിരുന്നു റുഖിയ. ഒറ്റയില്‍ ഖാദര്‍ – പാത്തുമ്മ എന്നിവരുടെ മകളായ റുഖിയ ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള വീട്ടിലായിരുന്നു അന്തരിച്ചത്.

2022ലെ വനിതാ ദിനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.

പിതാവിന്റെ മരണത്തോടെ 10ാം വയസോടെ ചുണ്ടേല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുകയും കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ടിലേക്ക് കടക്കുകയുമായിരുന്നു റുഖിയ. തുടര്‍ന്ന് 1989ല്‍ ചുണ്ടേല്‍ അങ്ങാടിയില്‍ ഷെഡ് കെട്ടി ബീഫ് സറ്റാള്‍ ആരംഭിക്കുകയായിരുന്നു റുഖിയ.

സഹോദരിമാരെ കല്യാണം കഴിപ്പിച്ച് വിട്ടതും അവിവാഹിതയായ റുഖിയയാണ്. ആരാഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ 2014ല്‍ അറവ് നിര്‍ത്തി ഫിയല്‍ഡ എസ്റ്റേറ്റ് രംഗത്തും റുഖിയ സാന്നിധ്യമറിയിച്ചിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയ റുഖിയക്ക് സഹായിയായി ഉണ്ടായിരുന്നത് കൂട്ടുകാരി ലക്ഷ്മിയും സഹോദരിയുടെ മകനുമായിരുന്നു.

തോട്ടം മേഖലയില്‍ സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ റുഖിയ തൊഴിലാളികളുടെ അവകാശപോരാട്ടത്തിലും നേതൃത്വപരമായ പങ്കുവഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. എന്‍.ഒ. ദേവസ്സി, കെ.കെ. തോമസ്, കെ.എം.എ. സലീം, എം.വി. ഷൈജ, ഡെന്‍സി ജോണ്‍, ബെന്നി തോമസ്, കെ.എം. സലീം, പ്രദീപ് എന്നിവര്‍ അനുശേജനത്തില്‍ സംസാരിച്ചു.

Content Highlight: Kerala’s first female butcher Chundel Rukiya passes away