സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ നാല് ഗോളിന് മലര്‍ത്തിയടിച്ചാണ് കേരളം ഫൈനല്‍ ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളി. എട്ടാം കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പതിനാറാം ഫൈനലാണ്.
പഞ്ചാബിനെതിരെ മുഹമ്മദ് റിയാസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് കേരളം കുതിച്ചത്. 34ാം മിനിട്ടിലും 83ാം മിനിട്ടിലും റിയാസ് വല കുലുക്കിയത്. 18ാം മിനിട്ടില്‍ മുഹമ്മദ് അജ്‌സലിലൂടെയാണ് കേരളം ഗോള്‍വേട്ട തുടങ്ങിയത്. 45ാം മിനിട്ടില്‍ എം. വിഗ്‌നേഷും ലക്ഷ്യം കണ്ടു. മത്സരത്തില്‍ കേരളത്തിന്റെ ആദ്യ രണ്ട് ഗോളും പിറന്നത് അര്‍ജുന്റെ കോര്‍ണറിലൂടെയാണ്.
𝙁𝙄𝙉𝘼𝙇 𝘾𝘼𝙇𝙇𝙀𝘿. 𝙆𝙀𝙍𝘼𝙇𝘼 𝘿𝙀𝙇𝙄𝙑𝙀𝙍𝙎! 🦅🏆
FULL TIME: KERALA 4 – 0 PUNJAB
A statement win! We’re heading to the Santosh Trophy Final after a ruthless performance in the semis.
അതേസമയം റെയില്‍വേസിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ എത്തിയത്. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശില്‍പ്പി. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ നേടിയാണ് സര്‍വീസസ് വിജയംനേടിയത്.
ടൂര്‍ണമെന്റില്‍ എഴുതവണ ജേതാക്കളാണ് സര്‍വീസസ്. ഏറ്റവും ഒടുവില്‍ 2023ലാണ് സര്‍വീസസ് അവസാനമായി കിരീടമുയര്‍ത്തിയത്. കേരളത്തിനെതിരെ കച്ചമുറുക്കുമ്പോള്‍ സര്‍വീസസ് ടീമില്‍ മൂന്ന് മലയാളികളുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ് വിജയ് ജെറാള്‍ഡ്, പി.പി. മുഹമ്മദ് ഷനൂസ്, ജിജോ ജെറോണ്‍ എന്നിവരാണ് സര്‍വീസസിലെ മലയാളി സാന്നിധ്യം.
Content Highlight: Kerala reaches the final of Santosh Trophy football